You are currently viewing വെനസ്വേലയിലെ അമേരിക്കൻ ആക്രമണം: സിപിഐ എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

വെനസ്വേലയിലെ അമേരിക്കൻ ആക്രമണം: സിപിഐ എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

വെനിസ്വലക്കെതിരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ സൈനിക ആക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.

വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി സിപിഐ എം വ്യക്തമാക്കി. പരമാധികാര രാജ്യമായ വെനസ്വേലയ്‌ക്കെതിരായ ഈ കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പാർട്ടി ആരോപിച്ചു.

യുഎസ് ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്നുള്ള അമേരിക്കൻ സൈനിക സാന്നിധ്യം പൂർണമായും പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുതെന്നും പാർട്ടി വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണമെന്നും വെനസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Leave a Reply