
പുത്തൂർ വട്ടയ്ക്കാട് വീട്ടിൽ അജി ഡാനിയേൽ (55) നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ സഹോദരനാണ് അജി ഡാനിയേൽ. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അദ്ദേഹം കുണ്ടറയിൽ പ്രവർത്തിച്ചിരുന്ന അജി ഡാനിയേൽ ആൻഡ് കമ്പനി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
ഭൗതീക ശരീരം ഇന്ന് (6/1) വൈകിട്ട് 5 മണിക്ക് ചുങ്കത്തറയിലെ വസതിയിലെത്തിക്കും. സംസ്കാരം ബുധനാഴ്ച (7/1.2026) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.