
പത്തനംതിട്ട: ജനുവരി മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ സപ്ലൈ വകുപ്പ് പുറത്തുവിട്ടു. വിവിധ വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അരി, ഗോതമ്പ്, ആട്ട, പഞ്ചസാര, മണ്ണെണ്ണ എന്നിവ നിശ്ചിത അളവിലും നിരക്കിലും ലഭ്യമാക്കുമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ പരമാവധി മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭ്യമാകും. ഇവര്‍ക്ക് രണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും, മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ 68 രൂപ നിരക്കിലും ലഭിക്കും.
പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി നല്‍കും. കാര്‍ഡിന് പരമാവധി നാല് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിലാണ് ലഭിക്കുക.
എന്‍പിഎസ് (നീല) കാര്‍ഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും, കാര്‍ഡിന് പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും. എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും, പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭ്യമാക്കും.
പിങ്ക്, നീല, വെള്ള കാര്‍ഡുടമകള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണ 68 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതികരിക്കാത്ത വീടുകള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ആറ് ലിറ്റര്‍ മണ്ണെണ്ണ 68 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.