
ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് എംഎൽഎ ആയതിനുശേഷം ജന്മഗ്രാമമായ ഊരമനയിൽ സ്വീകരണം നൽകി.മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള കൊച്ചുഗ്രാമമായ ഊരമനയിൽ ജനിച്ചുവളർന്ന എംഎൽഎയ്ക്ക് നാട്ടുകാർ നൽകിയ സ്വീകരണം ഏറെ ഊഷ്മളവും മനോഹരവുമായ അനുഭവമായി മാറി.

തന്നെ കൈപിടിച്ചുയർത്തിയ ജന്മനാടിനും നാട്ടുകാർക്കും അബിൻ വർക്കി കൊടിയാട്ട് നന്ദി അറിയിച്ചു. അന്നുമുതൽ ഇന്നുവരെ തനിക്ക് താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട നാടിനോടുള്ള കടപ്പാട് അദ്ദേഹം ചടങ്ങിൽ പ്രത്യേകം സ്മരിച്ചു.