You are currently viewing തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. മേയർ എല്ലാ മന്ത്രിമാരെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ചയിൽ നഗരത്തിലെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. പ്രത്യേകിച്ച്, തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ പ്രവർത്തനം, സർവീസ് മെച്ചപ്പെടുത്തൽ, യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ മേയർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Leave a Reply