You are currently viewing തിരുവല്ലം പരശുരാമ ക്ഷേത്ര നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: ബിജെപി

തിരുവല്ലം പരശുരാമ ക്ഷേത്ര നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: ബിജെപി

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രം നവീകരിക്കുമെന്ന മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി അറിയിച്ചു. കാലങ്ങളായി ബിജെപി ഉയർത്തിക്കൊണ്ടിരിക്കുന്ന ആവശ്യമാണ് ക്ഷേത്ര നവീകരണമെന്നും, നേമം എംഎൽഎയായിരുന്ന രാജീവ് ചന്ദ്രശേഖർ ഇക്കാര്യം ഉറപ്പ് നൽകിയിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി.

ബലിതർപ്പണം ഉൾപ്പെടെ വിവിധ ചടങ്ങുകൾക്കായി നിരവധി വിശ്വാസികൾ ദിവസേന എത്തുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. എന്നാൽ, നിലവിലുള്ള അസൗകര്യങ്ങൾ ഭക്തർക്കു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

ക്ഷേത്ര നവീകരണ പ്രഖ്യാപനം വെറും വാഗ്ദാനമായി ഒതുങ്ങാതെ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വരുന്ന കർക്കടക വാവിന് മുമ്പെങ്കിലും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഭക്തർക്ക് സുഗമമായി കർമ്മങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

“വികസിത കേരളം” എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിശ്വാസ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു.

Leave a Reply