
തിരുവനന്തപുരം: കിറ്റക്സ് ഗ്രൂപ്പ് ചെയർമാനും ട്വൻറി ട്വൻറി പാർട്ടി നേതാവുമായ സാബു എം. ജേക്കബുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻറി ട്വൻറി പാർട്ടി ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിൽ ചേരുന്നതായി ഔദ്യോഗികമായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
വ്യവസായ വികസനം, നിക്ഷേപ സാധ്യതകൾ, തൊഴിൽ സൃഷ്ടി തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി സൂചനയുണ്ട്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ട്വൻറി ട്വൻറി പാർട്ടിയുടെ എൻഡിഎ പ്രവേശനം പുതിയൊരു വഴിത്തിരിവായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നണി സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.