You are currently viewing പുളിങ്കുട്ടത്ത് വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം; 5 വയസ്സുകാരി മകൾ ഗുരുതരാവസ്ഥയിൽ

പുളിങ്കുട്ടത്ത് വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം; 5 വയസ്സുകാരി മകൾ ഗുരുതരാവസ്ഥയിൽ

പുളിങ്കുട്ടം: സംസ്ഥാന പാതയിലെ പുളിങ്കുട്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുകാരി മകൾ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ പുളിങ്കുട്ടത്തെ നയാരാ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇവരെ ഇടിച്ചതായി പോലീസ് പറഞ്ഞു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
അപകടത്തെ തുടർന്ന് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply