You are currently viewing ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി: ദേശീയപാത 66-ൽ ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകന്റെ മകൻ അനൂപ് (40) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 13-ാം തീയതി രാവിലെയാണ് അപകടം ഉണ്ടായത്. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അനൂപിന്റെ മരണം സംഭവിച്ചത്.

Leave a Reply