
തൃശൂർ:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട അധ്യാപിക അഞ്ജന ഹരിയുടെ (35) മൃതദേഹം തൃശൂരിലെത്തിച്ചു. മണ്ണുത്തി സ്വദേശിനിയായ അഞ്ജന കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28-നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സിലെ പാർക്കിങ് ലോട്ടിൽ വെച്ച് എസ്‌യുവി കയറ്റി മനഃപൂർവം ഇടിച്ചാണ് അഞ്ജനയെ കൊലപ്പെടുത്തിയത്. ഏകദേശം രണ്ട് മണിക്കൂറിനു ശേഷം, അഞ്ജനയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു (40) സാൻ ഹൊസെയിലെ ഒരു വീട്ടിൽ കുത്തേറ്റ് കൊല്ലപ്പെട്ടു.

ഇരുവരുടെയും സുഹൃത്തായ കോട്ടയം സ്വദേശിനി അനില ബേബിയുമായി (32) ബന്ധപ്പെട്ടാണ് രണ്ട് കൊലപാതകങ്ങളും. അന്നു തന്നെ അറസ്റ്റിലായ അനിലയ്ക്കെതിരെ സാന്റാ ക്ലാര കൗണ്ടി അധികൃതർ പിന്നീട് രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തി.