You are currently viewing ദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

അടൂരിൽ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ (സിപിഒ) വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആദ്യഘട്ട നടപടി. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്തഘട്ടത്തിൽ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

പത്തനംതിട്ട എസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് 23 വയസ്സുള്ള യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പരാതി. അനിയനെ കണ്ടെത്താനെന്ന പേരിലാണ് യുവാവിനെ വാഹനത്തിൽ കയറ്റിയത്. പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു.

Leave a Reply