You are currently viewing വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; യുവാവ് മരിച്ചു

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; യുവാവ് മരിച്ചു

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് യുവാവ് മരിച്ചതെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. കൊല്ലംകോണം സ്വദേശി ബിസ്മിർ (37) ആണ് മരിച്ചത്.

കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക വൈദ്യസഹായം

പോലും ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആശുപത്രിയിലെത്തിയ സമയത്ത് ഗേറ്റ് തുറക്കാൻ ജീവനക്കാർ വൈകിയതായും അകത്ത് ഡോക്ടർമാർ ഉടൻ സഹായിക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സ ലഭിക്കാതെ സമയം നീണ്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ നിലപാട്.

സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി നിർദേശം നൽകി. ബിസ്മിറിന്റെ കുടുംബം സംഭവത്തിൽ ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, തെരുവുനായ ശല്യം കാരണം ആശുപത്രി ഗേറ്റ് അടച്ചിട്ടിരുന്നുവെന്നും ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് ആശുപത്രി ഭരണകൂടം.

ഇതിനിടെ, കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന ബിസ്മിറിന്റെ വീഡിയോ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായ ആംബുലൻസിൽ ജീവൻരക്ഷാ സംവിധാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് ബിസ്മിർ മരണപെടുകയായിരുന്നു .

Leave a Reply