
ഇന്ന് സർവീസ് അവസാനിച്ച 06169/70 കൊല്ലം – എറണാകുളം – കൊല്ലം മെമു സ്പെഷ്യൽ 40 സർവീസും തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് 8 സർവീസുകൾ കൂടി ദീർഘിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു

നീട്ടിയ സർവീസുകളുടെ വിശദാംശങ്ങൾ , കൊല്ലം – എറണാകുളം – കൊല്ലം മെമു സ്പെഷ്യൽ ഫെബ്രുവരി 27 വരെ സർവീസ് നടത്തും. ഓരോ ട്രെയിനിനും 20 അധിക ട്രിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി 23, 24 വരെ നീട്ടി. ഈ ട്രെയിനുകൾക്ക് നാല് വീതം അധിക ട്രിപ്പുകളാണ് അനുവദിച്ചത്.