You are currently viewing എൻഎച്ച്  66-ൽ കന്നേറ്റി, പരിമണം, നീണ്ടകരയിൽ സുരക്ഷിത  നടപ്പാതകൾക്ക് പച്ചക്കൊടി

എൻഎച്ച് 66-ൽ കന്നേറ്റി, പരിമണം, നീണ്ടകരയിൽ സുരക്ഷിത നടപ്പാതകൾക്ക് പച്ചക്കൊടി

ജനകീയാവശ്യത്തിന് ഫലം; ദേശീയപാത 66-ൽ കന്നേറ്റി, പരിമണം, നീണ്ടകര എന്നിവിടങ്ങളിൽ പുതിയ നടപ്പാതകൾ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അനുമതി നൽകി ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിനൊടുവിലാണ് നിർണായക തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ മേഖലകളിൽ റോഡ് മുറിച്ചുകടക്കുന്നത് ഏറെ അപകടസാധ്യത നിറഞ്ഞതാണെന്ന ആശങ്ക പ്രദേശവാസികൾ തുടർച്ചയായി ഉയർത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിവസേന ദേശീയപാത മുറിച്ചുകടക്കേണ്ട സാഹചര്യം നിലനിന്നതിനാൽ സുരക്ഷിതമായ നടപ്പാതകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഈ ജനകീയ ആവശ്യം കേന്ദ്രസർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് നിരന്തരം ഇടപെടലുകൾ നടത്തിയതിന്റെ ഫലമായാണ് കന്നേറ്റി, പരിമണം, നീണ്ടകര എന്നിവിടങ്ങളിൽ പുതിയ നടപ്പാതകൾ അനുവദിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

Leave a Reply