You are currently viewing കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കുട്ടനാട്: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പ് ചെയർമാൻ ജോസ് കെ മാണി. ജോസഫ് വിഭാഗം കേരള കോൺഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണെന്നും അവർക്കാവശ്യമായ സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേർത്ത അനുഭവം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ തുടരുന്നതിനിടെ ജോസഫ് വിഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെങ്കിൽ അവർക്കു സംരക്ഷണം ഒരുക്കാൻ തയ്യാറാണെന്നും ജോസ് കെ മാണി അറിയിച്ചു. എന്നാൽ എല്ലാം അവരുടെ സ്വന്തം തീരുമാനമാണെന്നും, യുഡിഎഫിൽ നിൽക്കുമ്പോൾ സൂക്ഷിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക എന്നത് ജോസഫ് വിഭാഗത്തിന്റെ അവകാശമാണെന്നും, കേരള കോൺഗ്രസിന്റെ ഐക്യവും ശക്തിയും നിലനിർത്തുന്നതാണ് പ്രധാനമെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply