You are currently viewing തൃപ്പൂണിത്തുറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.

തൃപ്പൂണിത്തുറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.

തൃപ്പൂണിത്തുറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.ചെങ്ങന്നൂർ ബുധനൂർ ദർശന ഭവനിൽ ഭുവനേശ്വരന്റെ മകൾ അർച്ചന (30) ആണ് മരിച്ചത്. കാക്കനാട് ഇൻഫോപാർക്കിലെ ടി.സി.എസ് കമ്പനിയിലെ ജീവനക്കാരിയാണ് അർച്ചന.

സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ തൃപ്പൂണിത്തുറ കിഴക്കേ കോട്ടയിലേക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിൽ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്തു; അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ്.

Leave a Reply