You are currently viewing ഒഴലപതി – ചിന്നകൗണ്ടന്നൂർ റോഡ് നാടിന് സമർപ്പിച്ചു

ഒഴലപതി – ചിന്നകൗണ്ടന്നൂർ റോഡ് നാടിന് സമർപ്പിച്ചു

വടകരപ്പതി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒഴലപതി – ചിന്നകൗണ്ടന്നൂർ റോഡ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. ഗ്രാമീണ റോഡുകളുടെ വികസനവും പ്രദേശത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

43 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം മികച്ച നിലവാരത്തിൽ നടത്തിയത്. ഇതോടെ പ്രദേശവാസികൾ ദീർഘനാളായി അനുഭവിച്ചിരുന്ന യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഉദ്ഘാടനച്ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. സിന്ധു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ദിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സന്നിഹിതരായിരുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മണ്ഡലത്തെ കൂടുതൽ വികസനത്തിലേക്ക് നയിക്കുന്നതിന് ഇത്തരം പദ്ധതികൾ തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply