You are currently viewing തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് നടക്കും. നീണ്ടകര പുത്തൻതുറ ഫിഷർമൻ കോളനിയിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സജി ചെറിയാന്‍ ഉദ്ഘാടനം നിർവഹിക്കും.

ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും.

പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്ന തീരദേശ റോഡുകൾ:
ബേക്കറി ജംഗ്ഷൻ – ഫിഷർമൻ കോളനി റോഡ് (₹23.30 ലക്ഷം)
പള്ളി ജംഗ്ഷൻ – ടാഗോർ ജംഗ്ഷൻ റോഡ് (₹42.20 ലക്ഷം)
എ.എം.സി ജംഗ്ഷൻ – ടി.എസ് കനാൽ റോഡ് (₹42 ലക്ഷം)
ഫിഷർമൻ കോളനി – അങ്കൺവാടി – വളവിൽ വീട് റോഡ് (₹25 ലക്ഷം)
ശക്തികുളങ്ങര – കുരിശ്ശടി – മരിയാലയം – ഹാർബർ റോഡ് (₹163 ലക്ഷം)
ആകെ അഞ്ച് റോഡുകൾക്ക് 3 കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ തീരദേശ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply