You are currently viewing വീടിനുള്ളിൽ നാല് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി

വീടിനുള്ളിൽ നാല് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുന്നത്തൂർ ഐവർകാല കിഴക്കിലെ പ്രസന്നഭവനത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ നാല് ദിവസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രസന്നകുമാർ (47), ലാലു അണ്ണൻ എന്നറിയപ്പെടുന്ന വ്യക്തിയുടെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർ നടപടികൾക്കായി മാറ്റി. മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply