You are currently viewing വാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

വാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കരുനാഗപ്പള്ളി: ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ നാല് യുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തിൽ അനന്തു (19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയിൽ ഹരികൃഷ്ണൻ (20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കൽ മേലതിൽ അക്ഷയ് (23), കരുനാഗപ്പള്ളി കല്ലേലിൽഭാഗത്ത് പുത്തൻ വീട്ടിൽ മുസമ്മിൽ (21) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്കുസമീപം സംശയാസ്പദ സാഹചര്യത്തിൽ നിന്നിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇവർ വാഹനമോഷണത്തിനായാണ് എത്തിയതെന്ന് കണ്ടെത്തി.

പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറണാകുളം ജില്ലയിൽ നിന്ന് മോഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി സ്റ്റേഷൻ എസ്.ഐ പ്രമോദിന്റെയും കൺട്രോൾ റൂം എ.എസ്.ഐ ജയകുമാറിന്റെയും നേതൃത്വത്തിൽ സി.പി.ഒമാരായ അഖിൽ, അനൂപ്, രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വാഹനമോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply