You are currently viewing പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വിരമിച്ച ബാങ്ക് മാനേജർ മരിച്ചു

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വിരമിച്ച ബാങ്ക് മാനേജർ മരിച്ചു

കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ വി. രാമചന്ദ്രൻ (86) ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ ജില്ലാ ബാങ്കിലെ വിരമിച്ച സീനിയർ മാനേജറായിരുന്നു അദ്ദേഹം. വെള്ളൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇന്ത്യൻ കരസേനയിൽ ജോലി ലഭിച്ചിരുന്നെങ്കിലും പോലീസ് വെരിഫിക്കേഷൻ നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് സേവനത്തിൽ തുടരാൻ സാധിച്ചില്ല. തുടർന്ന് പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ ജീവനക്കാരനായി സേവനം അനുഷ്ഠിച്ചു. കാറമേലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഐക്യനാണയ സംഘത്തെ വെള്ളൂരിലേക്ക് കൊണ്ടുവന്ന് പിന്നീട് ഇന്ന് കാണുന്ന വെള്ളൂർ സർവീസ് സഹകരണ ബാങ്കായി ഉയർത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ഭാര്യ: പി.ടി. ജാനകി. മക്കൾ: പ്രൊഫ്. പി.ടി. ജയചന്ദ്രൻ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂൺസ്‌വിക്, കാനഡ), ശ്രീലത പി.ടി (വിരമിച്ച അധ്യാപിക, മുത്തത്തി എസ്.വി. യു.പി സ്കൂൾ), അഡ്വ. പി.ടി. സുധീർ കുമാർ (പയ്യന്നൂർ). മരുമക്കൾ: ദീപ (വാരം), മുരളീചന്ദ്രൻ (വിരമിച്ച സീനിയർ മാനേജർ, എസ്.ബി.ഐ), ബേബി രൂപശ്രീ (ജി.എം.യു.പി സ്കൂൾ, പെരുമ്പ).
സഹോദരങ്ങൾ: വി. നാരായണൻ (പ്രസിഡന്റ്, പയ്യന്നൂർ സഹകരണ ആശുപത്രി), വി. കുഞ്ഞികൃഷ്ണൻ (വിരമിച്ച സെക്രട്ടറി, പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), പരേതയായ വണ്ണാടിൽ മാധവി (കരിവെള്ളൂർ).

ഉച്ചയ്ക്ക് 2 മണി മുതൽ വെള്ളൂർ കെ. ചന്തൻ കുഞ്ഞി സ്മാരക ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 6 മണിക്ക് വെള്ളൂരിൽ സംസ്കാരം നടക്കും.

Leave a Reply