You are currently viewing കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പ്രവാസി യുവാവ് മരിച്ചു

കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പ്രവാസി യുവാവ് മരിച്ചു

ഇരിട്ടി: കിളിയന്തറയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വയത്തൂർ കല്ലംതോട് സ്വദേശി അശോകന്റെയും ഗീതയുടെയും മകൻ മൂലോത്ത് കണ്ടി ഹൗസിൽ അഖിൽ അശോകൻ (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. അഖിൽ സഞ്ചരിച്ച കെ.എൽ. 78. 6162 നമ്പർ സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കെ.എൽ. 84 സി. 0555 നമ്പർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.

ഗൾഫിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ അഖിൽ ടൈൽസ് ജോലിയിൽ ഏർപ്പെട്ടുവരികയായിരുന്നു. സഹോദരി: ഐശ്വര്യ.

ഇരിട്ടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് നടത്തും.

Leave a Reply