You are currently viewing കുണ്ടറ സിറാമിക്സ് തൊഴിലാളികളുടെ ബോണസ് പുനഃസ്ഥാപിച്ചു

കുണ്ടറ സിറാമിക്സ് തൊഴിലാളികളുടെ ബോണസ് പുനഃസ്ഥാപിച്ചു

കൊല്ലം: കുണ്ടറ കേരള സിറാമിക്സിലെ കയൊലിൻ ഡിവിഷൻ തൊഴിലാളികളുടെ വെട്ടിക്കുറച്ച ബോണസ് മാനേജ്‌മെന്റ് പുനഃസ്ഥാപിച്ചതായി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. കഴിഞ്ഞ വർഷത്തേക്കാൾ 5,000 രൂപ ബോണസ് കുറച്ചതിനെതിരായ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് മാനേജ്‌മെന്റ് തീരുമാനം മാറ്റിയതെന്ന് പാർട്ടി അറിയിച്ചു.

കറുത്ത ബാഡ്ജ് ധരിച്ചും മാനേജ്‌മെന്റിന്റെ ഓണാഘോഷ പരിപാടികൾ ബഹിഷ്‌കരിച്ചും കരിദിനം ആചരിച്ചുമായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികളുടെ ഐക്യപ്രക്ഷോഭത്തെ തുടർന്ന് മാനേജ്‌മെന്റ് നിലപാട് മാറ്റുകയും അർഹമായ ബോണസ് പുനഃസ്ഥാപിക്കുകയും ചെയ്തതായി സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Leave a Reply