You are currently viewing കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. ദിവസേന രാവിലെ 6.45ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

ജില്ലാ ആശുപത്രി, മുണ്ടയാട്, പള്ളിപ്രം, മേലെ ചൊവ്വ, താഴെ ചൊവ്വ, കാപ്പാട്, കാഞ്ഞിരോട്, തലമുണ്ട, വലിയന്നൂർ, മുണ്ടേരിമൊട്ട, കുടുക്കിമൊട്ട, ചക്കരക്കൽ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ബസ് സർവീസ് നടത്തുക. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ബസ് സർവീസിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 8.45ന് താഴെ ചൊവ്വയിൽ നടക്കും. പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കണ്ണൂർ നഗരത്തിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര കൂടുതൽ സുഗമമാകും.

Leave a Reply