You are currently viewing ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ സാരിയിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശിനിയായ വിജിഷ (51)യാണ് മരിച്ചത്.

വിജിഷ ഈസ്റ്റ്ഹിൽ സ്വദേശി ദിനേശന്റെ ഭാര്യയാണ്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്ന് സാരിയിൽ പിടിച്ചത്. തുടർന്ന് തീ ശരീരത്തിലേക്ക് പടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

സംഭവത്തിൽ വിജിഷയ്ക്ക് ഏകദേശം 27 ശതമാനം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലപ്രദമാകാതെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഈസ്റ്റ്ഹില്ലിലെ ക്ഷേത്രത്തിൽ നിന്നുള്ള സംഘത്തിനൊപ്പമാണ് വിജിഷ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.

Leave a Reply