
കോഴിക്കോട്: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ.) പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഉദ്ഘാടനവും നടന്നു. ചടങ്ങിൽ കൊയിലാണ്ടി എംഎൽഎ അഡ്വക്കേറ്റ് കെ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.

ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യപ്രദമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. തീരദേശ റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും നിർമാണം പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതിനും സഹായകമാകും.
തുറമുഖ വികസനവും തീരദേശ റോഡ് നവീകരണവും യാഥാർഥ്യമായതോടെ മത്സ്യത്തൊഴിലാളികൾക്കും തീരദേശ മേഖലയിലെ ജനങ്ങൾക്കും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.