You are currently viewing കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു

കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അലുവ സ്വദേശി അതുല്‍ ആണ് കൊല്ലപ്പെട്ടത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്താണ് സംഭവം നടന്നത്. അതുല്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദേശീയപാത നിർമാണത്തിനായി കുഴിച്ചെടുത്ത താഴ്ചയിലേക്ക് കാർ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് സംഘം അതുലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അറോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply