You are currently viewing മൂന്നാർ കെഎസ്ആർടിസി ഡിപ്പോ വികസനം: മൂന്ന് പുതിയ പദ്ധതികൾക്ക് ഇന്ന് തുടക്കം

മൂന്നാർ കെഎസ്ആർടിസി ഡിപ്പോ വികസനം: മൂന്ന് പുതിയ പദ്ധതികൾക്ക് ഇന്ന് തുടക്കം

കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന മൂന്ന് പ്രധാന പദ്ധതികൾ യാഥാർത്ഥ്യമാകുന്നു.

ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ ഡോർമിറ്ററി, തൊടുപുഴ അൽ-അസ്ഹർ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂന്നാർ കെഎസ്ആർടിസി ട്രാൻസിറ്റ് സെന്റർ, കൂടാതെ പുതിയ സംരംഭമായ ഫുഡ് മാൾ എന്നിവയുടെ ഉദ്ഘാടനം മാർച്ച് 14-ന് വൈകിട്ട് 4 മണിക്ക് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നടക്കും.

ദേവികുളം എം.എൽ.എ അഡ്വ. എ. രാജയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങ് ധന്യമാക്കുന്നതിന് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Leave a Reply