You are currently viewing യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടവകയിലെ അസിസ്റ്റന്റ് വികാരിയുടെ യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരിയായ ഫാ. ജോസഫ് കോയിക്കൽ (43) കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംതൊട്ടി സെന്റ് മരിയാ ഗൊരേത്തി പള്ളി വികാരിയായിരുന്നു അദ്ദേഹം.

ശനിയാഴ്ച യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് മുവാറ്റുപുഴക്ക് സമീപം കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.

ഫാ. ജോസഫ് കോയിക്കലിന്റെ നിര്യാണത്തിൽ വിശ്വാസികളും നാട്ടുകാരും ദുഃഖം രേഖപ്പെടുത്തി.

Leave a Reply