You are currently viewing കല്ലട നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

കല്ലട നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

പുനലൂർ: കൊല്ലം ജില്ലയിലെ പുനലൂർ ഐക്കരക്കോണം സ്വദേശിയും വലക്കോട് എൻ.എസ്.വി സ്കൂളിലെ വിദ്യാർത്ഥിയുമായ ആദർശ് രാജ് (14) കല്ലട നദിയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചു.

സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ആദർശ് രാജ് കാണാതാകുകയായിരുന്നു. വിവരം ലഭിച്ചതോടെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സമീപ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply