കൊട്ടാരക്കര: പെരുംകുളം–കൊട്ടാരക്കര റോഡിൽ കുളക്കട പഞ്ചായത്തിലെ പെരുംകുളം സിഎസ്ഐ പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. പാത്തല സ്വദേശി ലാൽ കൃഷ്ണ (20), പൂവറ്റൂർ കിഴക്ക് സ്വദേശി ആഷിഖ് ബി. അനിൽ (19) എന്നിവരാണ് മരിച്ചത്.

അപകടവിവരമറിഞ്ഞ് കൊട്ടാരക്കര, പുത്തൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.