You are currently viewing കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. കണ്ണൂർ പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബിജെപി മുൻ ഗോവ സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ സദാനന്ദ് ഷെട്ട് തനവാഡെ പാർട്ടി അംഗത്വം നൽകി ഷാജിയെ സ്വീകരിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളിൽ ആകൃഷ്ടനായാണ് സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ രാഷ്ട്രീയ യാത്രയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന വക്താവ് ശ്രീ രാമകൃഷ്ണ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ പൈലി വാത്യാട്ട്, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ. കെ. വിനോദ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Leave a Reply