You are currently viewing സ്റ്റേജ് കാരിയേജ് വാഹനങ്ങൾ പുതിയ സമയപ്പട്ടിക പാലിക്കണം:  ആർടിഒ

സ്റ്റേജ് കാരിയേജ് വാഹനങ്ങൾ പുതിയ സമയപ്പട്ടിക പാലിക്കണം: ആർടിഒ

കണ്ണൂർ: സ്റ്റേജ് കാരിയേജ് വാഹനങ്ങൾ അനുവദിച്ചിട്ടുള്ള ഏറ്റവും പുതിയ സമയപ്പട്ടിക പ്രകാരം സർവീസ് നടത്താത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ മുന്നറിയിപ്പ് നൽകി.

സ്റ്റേജ് കാരിയേജ് വാഹനങ്ങൾ പെർമിറ്റിന്മേൽ അനുവദിച്ചിട്ടുള്ള ഏറ്റവും പുതിയ സമയപ്പട്ടിക അനുസരിച്ചാണ് സർവീസ് നടത്തേണ്ടതെന്ന് ആർടിഒ അറിയിച്ചു. ഡി-3 പ്രകാരം പുതിയ സമയപ്പട്ടിക അനുവദിച്ചിട്ടുള്ള വാഹനങ്ങൾ പ്രസ്തുത സമയക്രമം കൃത്യമായി പാലിച്ച് സർവീസ് നടത്തേണ്ടതാണെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ ചില സ്വകാര്യ ബസുകൾ പുതിയ സമയപ്പട്ടിക അനുവദിച്ചിട്ടും പഴയ സമയപ്പട്ടിക പ്രകാരം സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം ഗതാഗത ക്രമീകരണങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പുതിയ സമയപ്പട്ടിക പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുകയും നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കണ്ണൂർ ജില്ലാ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Leave a Reply