You are currently viewing തളിപ്പറമ്പ് മണ്ഡലത്തിൽ പുതിയ കെഎസ്ആർടിസി സർവീസ്; ശ്രീകണ്ഠപുരം–അഡൂർ–മലപ്പട്ടം–കണ്ണൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു

തളിപ്പറമ്പ് മണ്ഡലത്തിൽ പുതിയ കെഎസ്ആർടിസി സർവീസ്; ശ്രീകണ്ഠപുരം–അഡൂർ–മലപ്പട്ടം–കണ്ണൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു

തളിപ്പറമ്പ് മണ്ഡലത്തിൽ പുതിയ കെഎസ്ആർടിസി (പ്രിയദർശിനി) ബസ് സർവീസ് ആരംഭിച്ചു. ശ്രീകണ്ഠപുരം–അഡൂർ–മലപ്പട്ടം–കണ്ണൂർ റൂട്ടിലൂടെയുള്ള സർവീസ് മലപ്പട്ടത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

സാധാരണ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിൽ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴി വിവിധ പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂരിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.

പുതിയ സർവീസിന്റെ ആദ്യ യാത്രയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ യാത്രക്കാരനായും പങ്കെടുത്തു. മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സർവീസുകൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply