You are currently viewing ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായി സ്ത്രീ മരിച്ചു; ഭർത്താവിനെതിരെ കേസ്

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായി സ്ത്രീ മരിച്ചു; ഭർത്താവിനെതിരെ കേസ്

ചാവക്കാട്:
ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായ മുഹ്സിന എന്ന യുവതി മരിച്ചു. സംഭവത്തിൽ ചികിത്സാ അനാസ്ഥയും സമയോചിതമായ ചികിത്സ ലഭിക്കാത്തതും സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ജനുവരി 6-നാണ് ഏഴാമത്തെ പ്രസവം നടന്നത്.

ബന്ധുക്കളുടെ ആരോപണപ്രകാരം, മുഹ്സിനയുടെ ഭർത്താവായ ഇബ്രാഹിം — ഒരു അക്ക്യൂപങ്ചറിസ്റ്റ് — വീട്ടിലായിരുന്നു പ്രസവം നടത്തിയത്. ആരോഗ്യനില മോശമായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ ശാസ്ത്രീയ ചികിത്സ തേടാനോ അദ്ദേഹം തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രസവത്തിന് ശേഷം ദിവസങ്ങൾക്കകം മുഹ്സിനയുടെ ആരോഗ്യനില ഗുരുതരമായി വഷളായി. ഗുരുതരമായ അണുബാധയും പ്രസവമുറിവുകൾ അൾസറുകൾ ആയി മാറിയെന്ന് ബന്ധുക്കൾ പറയുന്നു. ആവശ്യമായ വിദഗ്ധ ചികിത്സ ലഭിക്കാത്തതും മരണത്തിനു കാരണമായെന്ന് അവരുടെ ആരോപണം.

ഇതിനിടെ, ഏഴാമത്തെ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ജനനത്തിന് ആറു ദിവസങ്ങൾക്ക് ശേഷം മരിച്ചു. ഇതിന് മുമ്പ് മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയും ആവശ്യമായ ചികിത്സ ലഭിക്കാതെ മരിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

മുഹ്സിനയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply