
ആലപ്പുഴ: ജി സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പത്രിക സമർപ്പിച്ചതെന്നാണ് വിവരം. അമ്പലപ്പുഴയിൽ സിപിഐഎമ്മിന്റെ എച്ച് സലാമിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത് .തീരപ്രദേശങ്ങളിലൂടെ വിപുലമായ റോഡ് ഷോ നടത്തിയാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്

സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജി. സുധാകരൻ രംഗത്തിറങ്ങുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് പിന്തുണ ലഭിക്കാമെന്ന രാഷ്ട്രീയ സൂചനകൾ ഇതിനോടകം ശക്തമായിട്ടുണ്ട്.
പാർട്ടിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്കുശേഷം സിപിഎം വിട്ട് പുറത്തുവന്ന സുധാകരന്റെ ഈ നീക്കം ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.