
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്ത് വീട്ടിൽ നിസാർ (43) ആണ് മരണപ്പെട്ടത്.

ഈ മാസം 20-ാം തീയതി രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വെമ്പായത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെ നിസാർ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെ നിസാറിന്റെ മരണം സംഭവിച്ചു. സംസ്കാരം നടത്തി.
ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.