
തൃശൂരിലെ മദർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായും യുഎൻഎയുടെ സജീവ പ്രവർത്തകയായും പ്രവർത്തിച്ചിരുന്ന ലെന ജോൺ (23) അപ്രതീക്ഷിതമായി അന്തരിച്ചു.ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയിരുന്ന ലെനയ്ക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് ദുരന്തത്തിലേക്ക് നയിച്ചത്.

പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലെന, ബുധനാഴ്ച പരീക്ഷയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും, ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ തന്നെ ലെന മരണത്തിന് കീഴടങ്ങുകയായിരുന്നു.