
എറണാകുളം: ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നഴ്സായ ആലപ്പുഴ ചെക്കിടിക്കാട് പച്ച സ്വദേശിനി ഹെലൻ റോസ് ആന്റണി (25) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് ഹോസ്റ്റൽ മുറിയിലെത്തി വിശ്രമിക്കുന്നതിനിടെയാണ് ഹെലൻ റോസ് ആന്റണി കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴ ചെക്കിടിക്കാട് പച്ച സ്വദേശികളായ കോലത്ത് സിബിച്ചന്റെയും മറിയാമ്മയുടെയും മകളാണ് ഹെലൻ റോസ് ആന്റണി. യുവതിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
