You are currently viewing കെഎസ്ആർടിസി തൊടുപുഴ ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമമുറി; ഉദ്ഘാടനം നവംബർ 4ന്

കെഎസ്ആർടിസി തൊടുപുഴ ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമമുറി; ഉദ്ഘാടനം നവംബർ 4ന്

തൊടുപുഴ: കെഎസ്ആർടിസി തൊടുപുഴ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച വിശ്രമമുറി ഒരുങ്ങി. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് വിശ്രമമുറി നിർമിച്ചിരിക്കുന്നത്.

വിശ്രമമുറിയുടെ ഉദ്ഘാടനം 2026 നവംബർ 4 ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും. ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി സ്വാഗതം ആശംസിക്കും. കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് അധ്യക്ഷത വഹിക്കും. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.

ജനപ്രതിനിധികൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ടതും ഉപഭോക്തൃസൗഹൃദവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ശീതീകരിച്ച വിശ്രമമുറി പ്രവർത്തനസജ്ജമാകുന്നതോടെ തൊടുപുഴ ബസ് സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ വിശ്രമസൗകര്യം ലഭ്യമാകും.

Leave a Reply