
മൂവാറ്റുപുഴ: ആവോലി വള്ളിക്കട കടവിൽ നിന്നു ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ, കാണാതായ സ്ഥലത്തുനിന്ന് താഴെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അശ്വിൻ എന്ന വിദ്യാർത്ഥിയുടേതാണ് മൃതദേഹം.

മറ്റൊരു വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ച് കുട്ടികൾ ഒരുമിച്ചാണ് കടവിൽ കുളിക്കാൻ എത്തിയതെന്നും, അതിൽ രണ്ട് പേർ ശക്തമായ നീരോഴുക്കിൽപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് രാത്രി തന്നെ മലങ്കര ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ച് നീരോഴുക്ക് നിയന്ത്രിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു.