
കാലടി: കളമ്പാട്ടുപുരം ഞാളിയൻ സയിൻ (സാബു)യുടെ മകൻ റീവ് (20) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

റീവ് തേവരയിലെ എസ്.എച്ച് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. അപ്രതീക്ഷിതമായ വേർപാടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദുഃഖത്തിലാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയത്തിൽ നടക്കും.
മാതാവ്: സ്വീറ്റി (വെള്ളികുളങ്ങര കവലക്കാട്ട് കുടുംബം)
സഹോദരൻ: വീർ (വിദ്യാർത്ഥി)