You are currently viewing ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടം; ചികിത്സയിൽ ഉണ്ടായിരുന്ന ആളിന് മരണം

ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടം; ചികിത്സയിൽ ഉണ്ടായിരുന്ന ആളിന് മരണം

ചെങ്ങന്നൂർ: മുളക്കുഴയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്ണുക്കര സ്വദേശിക്ക് മരണം സംഭവിച്ചു. പെണ്ണുക്കര പ്ലാപ്പള്ളി മേലത്തേതിൽ സന്തോഷ് കുമാർ (ബാബു – 54) ആണ് അന്തരിച്ചത്.

ഇന്നലെ രാവിലെ എം.സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് സമീപമായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മരണം സംഭവിച്ചു.

മൃതശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

ഭാര്യ: മായ
മക്കൾ: മീനാക്ഷി, നവനീത്

Leave a Reply