You are currently viewing കൊട്ടിയത്ത് കാർ ലോറിയിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊട്ടിയത്ത് കാർ ലോറിയിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടിയത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ കലക്കോട് സ്വദേശികളായ ചാൾസ് ഷാജി (22), സാൻജോ സി. ലൂയിസ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 3.30ഓടെ കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മരിച്ച ചാൾസ് ഷാജി ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. സാൻജോ സി. ലൂയിസ് ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി കോവളത്തെ ഒരു രാജ്യാന്തര ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.

Leave a Reply