You are currently viewing നേപ്പാൾ പ്രളയം: കാണാതായ കൊല്ലം സ്വദേശിനി സുനന്ദയുടെ വീട് സന്ദർശിച്ച് എംഎൽഎ ബിബി ഗോപകുമാർ

നേപ്പാൾ പ്രളയം: കാണാതായ കൊല്ലം സ്വദേശിനി സുനന്ദയുടെ വീട് സന്ദർശിച്ച് എംഎൽഎ ബിബി ഗോപകുമാർ

കൊല്ലം: നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിനിടെ തീർത്ഥയാത്രയ്ക്കായി കൊല്ലത്തുനിന്ന് പോയി കാണാതായ ഇരവിപുരം സ്വദേശിനി സുനന്ദയുടെ വീട് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ സന്ദർശിച്ചു.

സുനന്ദയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ ആശങ്കയിലും വേദനയിലുമുള്ള കുടുംബാംഗങ്ങളെ നേരിൽ കണ്ട് എംഎൽഎ ആശ്വസിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സുനന്ദയെ എത്രയും വേഗം സുരക്ഷിതയായി നാട്ടിലെത്തിക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതായും ബിബി ഗോപകുമാർ തന്റെ കുറിപ്പിൽ പറഞ്ഞു. നേപ്പാൾ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നതിനിടെയാണ് കുടുംബത്തെ സന്ദർശിച്ചത്.

Leave a Reply