You are currently viewing “തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

“തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ തിരക്കുകൾക്കിടയിലും തനിനാടൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ച് ചവറ എംഎൽഎ ഷിബു ബേബി ജോൺ. പോരുവഴി മലനട ക്ഷേത്രത്തിന് സമീപത്തെ വീണ ഹോട്ടലിലെ ഭക്ഷണ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

“തനിനാടൻ ഭക്ഷണം എന്നുമെന്റെ ദൗർബല്യമാണ്” എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നല്ല ഭക്ഷണം ലഭിക്കുന്നതിനാൽ മുമ്പും പലതവണ വീണ ഹോട്ടലിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നുവെന്നും, തന്നെപ്പോലെ ഭക്ഷണപ്രേമികളായ രണ്ട് എംഎൽഎമാരും ഒപ്പമുണ്ടായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കുറിപ്പിൽ കുന്നത്തൂർ, ഇരവിപുരം എംഎൽഎമാരായ ഉല്ലാസ് കോവൂർ , വിഷ്ണു മോഹൻ എന്നിവരെയും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ഭക്ഷണത്തെയും സൗഹൃദ നിമിഷങ്ങളെയും ആഘോഷിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Leave a Reply