
മലപ്പുറം: സ്വകാര്യ ബസിടിച്ച് 10 വയസുകാരൻ മരിച്ച സംഭവത്തിന്റെ ദുഃഖം സഹിക്കാനാകാതെ മുത്തച്ഛനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം പുറക്കൂർ പുത്തൻ പീടികയിലാണ് ഹൃദയഭേദകമായ സംഭവം ഉണ്ടായത്.

റിഹാൻ (10) എന്ന കുട്ടിയാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചുമകന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് റിഹാന്റെ മുത്തച്ഛനായ ഹനീഫ് (84) ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. റിഹാന്റെ പിതാവ് അൻവർ വിദേശത്തായതിനാൽ കുട്ടി ഏറെ സമയം മുത്തച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ റിഹാൻ ഹനീഫിന് അതീവ പ്രിയങ്കരനായിരുന്നുെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒരു കുടുംബത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഇരട്ടമരണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.