
കൊല്ലം: ശാസ്താംകോട്ട മനക്കര സ്വദേശിനിയായ യുവതി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്.

കുവൈത്തിൽ ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭർത്താവ് അനിൽകുമാറാണ്. രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.