You are currently viewing ട്രെയിൻ യാത്രയ്ക്കിടെ കാണാതായ  ചെങ്ങന്നൂർ സ്വദേശിയുടെ കണ്ടെത്തി

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ചെങ്ങന്നൂർ സ്വദേശിയുടെ കണ്ടെത്തി

ചെങ്ങന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി.

ചെങ്ങന്നൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ ബിനു ഫിലിപ്പ് (മനു, 52) ആണ് മരിച്ചത്. കാഞ്ഞിരമറ്റം കോച്ചേരി റെയിൽവേ ക്രോസിന് സമീപമുള്ള കുറ്റിക്കാടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

25-ാം തീയതി രാത്രി സുഹൃത്തിനൊപ്പം ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്.

ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നിരുന്നു. കാഞ്ഞിരമറ്റം സമീപിക്കുമ്പോൾ സുഹൃത്ത് ഉണർന്നപ്പോൾ ബിനു കാണാതായതായി മനസ്സിലാക്കുകയായിരുന്നു.

ഇയാളുടെ മൊബൈൽ ഫോൺ ബർത്തിൽ നിന്നാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ റെയിൽവേ ജീവനക്കാർ നടത്തിയ പാളം പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തി.

മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply