
ആലുവ: മണപ്പുറം പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലങ്ങാട് കരുമാലൂർ വലിയപറമ്പ് വീട്ടിൽ ആഷിഖിന്റെ ഭാര്യ തൻസീല (27) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11:15-ഓടെയാണ് സംഭവം നടന്നത്. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്ന് യുവതി പെരിയാറിലേക്ക് ചാടുകയായിരുന്നു. പാലത്തിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്.
അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സ്കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 20 മിനിറ്റിനകം നടത്തിയ തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച തൻസീലക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.